മടക്കയാത്രയില്ലാത്തിടത്ത്

ഇനി കൈകൾ വിരിച്ച്
നിങ്ങളെന്നെ ആലിംഗനം ചെയ്യുക.
ഇത്തിരി നേരമതിലമർന്ന്
നിന്നോട്ടെ ഞാൻ.

മടക്കയാത്രയില്ലാത്തിടത്ത്
ഒടുവിൽ ഞാൻ വന്നുവെന്നും
അവസാന വേർപിരിയലിന്
ശേഷവും വീണ്ടുമൊരു
കണ്ടുമുട്ടൽ സാദ്ധ്യമാണെന്നും
ഞാൻ വിശ്വസിക്കട്ടെ.

ഇനിയെനിക്ക് വിശ്രമിക്കാം,
നമ്മുക്കെല്ലാവർക്കും
ഒരുമിച്ചിരുന്ന് കഥകൾ
പറഞ്ഞോണ്ട്
ഒരു ചായ കുടിക്കാം.

ഒടുവിൽ വീടെത്തിയെന്ന്
ഞാൻ ആശ്വസിക്കട്ടെ.