വെളിച്ചവുമിരുട്ടും

ഒരുപക്ഷേ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
മദ്ധ്യത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും.

നീയെന്നിലേക്കും ഞാൻ നിന്നിലേക്കും
ഓടിക്കയറാൻ നമ്മുടെ ഹൃദയങ്ങൾ
വെമ്പുന്നുവെന്ന് നമ്മുടെ കണ്ണുകൾ
ഉറക്കെ വിളിച്ച്പറയും.

ഓടിവന്ന് പരസ്പരം അമർന്ന്
കെട്ടിപ്പിടിക്കുമ്പോൾ, കോടാനുകോടി
ചുംബനങ്ങൾക്ക് ശേഷവും നാം
ആദ്യത്തെപ്പോലെ വീണ്ടും
ചുണ്ടുകൾ നുകരും.

അപ്പോൾ നമ്മുക്ക് ചുറ്റും
വെളിച്ചവുമിരുട്ടും നൃത്തം ചെയ്യും.