മടങ്ങിവരവെന്നുള്ള പദം
നിന്നോളം മനോഹരമാകുന്നത്
നീ മടങ്ങി വരുന്നുവെന്ന്
ഓർക്കുമ്പോളാണ്.

എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.

എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.

പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.

വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.

നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.