എന്നെക്കുറിച്ച്

Image of Bino Kochumol Varghese

ഞാൻ സഞ്ചാരി.

ഈ ബ്ലോഗ്ഗിലൂടെ ഞാൻ പങ്ക് വെക്കുന്ന കഥകളും കവിതകളും ഓർമ്മക്കുറിപ്പുകളുമൊക്കെ എൻ്റെ വഴിയാത്രകളിൽ പകർന്ന് കിട്ടിയ ചിന്തകളും അനുഭവങ്ങളുമാണ്. എനിക്കേറെ അറിയാവുന്നത് എന്നെയായത് കൊണ്ട് ഈ എഴുത്തുകളിൽ പലയിടത്തും എന്നെ കാണാൻ കഴിഞ്ഞേക്കാം, ചിലപ്പോൾ നിങ്ങളയേയും.

ബാല്യത്തിൽ വായിച്ച് വായിച്ച് ഉള്ളിൽ കൂടിയവയെല്ലാം യൗവ്വനത്തിൽ വാക്കുകളായി കടലാസ്സിൽ പുനർജ്ജനിച്ചതാണ് ഈ എഴുത്തുകൾ. ഒരു കലാകാരനാകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി നടത്തിയ കുത്തിക്കുറിക്കലുകൾ ചേർത്ത് വെച്ച് ഞാൻ എഴുതുന്ന എന്റെ ഓൺലൈയിൻ പുസ്തകം.

ഒരു സാധാരണ പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി അവസാനമില്ലാതെ, എൻ്റെ യാത്രകൾക്കൊപ്പം എൻ്റെ എഴുത്തുകൾ വളരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി, എന്നെത്തന്നെ തിരയുന്ന യാത്രികനായിട്ടാണ് ഞാൻ എന്നെ അടയാളപ്പെടുത്തുന്നത്. എഴുത്ത് തുടരുന്നു, യാത്രകളും, ഞാൻ ആരാണെന്ന് ഇനിയും അറിയാനുണ്ട്.

എൻ്റെ ഈ യാത്രയിൽ നിങ്ങൾ എന്നോടൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.